Wednesday, October 3, 2012

ഒളിച്ചുകളി


ഉണ്ണിക്കണ്ണനൊളിച്ചു, ഞാനവനെ-
യന്വേഷിച്ചലഞ്ഞേ,നിതാ
കണ്ണാ! നിന്‍മകുടം പ്രഭാതഗിരിയില്‍
പീതാംബരം സന്ധ്യയില്‍
വര്‍ണ്ണം വാനില്‍, വചോരസം മധുവില്‍
സുസ്മേരങ്ങള്‍ പൈതങ്ങളില്‍
കണ്ടേനങ്ങയെ, സര്‍വ്വയാമിഭഗവന്‍!
എന്നോടു തോറ്റൂ ഭവാന്‍!!
***********************

അച്ഛന്റെ കവിതകള്‍

5 comments:

  1. അച്ഛന്റെ കവിതകള്‍..

    ReplyDelete
  2. ഇഹത്തിലും പരത്തിലും അവന്‍.
    അച്ഛന് ആദരാഞ്ജലികള്‍.

    ReplyDelete
  3. അച്ഛൻ കാണുന്നുണ്ടാകണം ഇതെല്ലാം.

    ReplyDelete